സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് സ്ഥലകാല ഭേദമില്ലെന്നത് സത്യമാണ്. ആരാധനാലയങ്ങളില്‍ പോലും ഇത്തരം നികൃഷ്ടമായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത് ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോയ സ്ത്രീകള്‍ക്ക് നേര്‍ക്ക് നടന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ്.സാബിഖ ഖാന് എന്ന പാകിസ്താനി സ്ത്രീയുടെ അനുഭവക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ഫെബ്രുവരി 2 ന് ആയിരുന്നു ഫേസ്ബുക്കില്‍ സാബിഖ ഖാന്റെ കുറിപ്പ് പ്രത്യക്ഷപ്പെടുന്നത്.